ബളാൽ/മാലോം:  ഐക്യ ജനാധിപത്യ മുന്നണിയുടെ ഉരുക്കു കോട്ട എന്നറിയപ്പെടുന്ന  മാലോം പ്രദേശം  ഉണ്ണിത്താന്റെ വരവോടെ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക്.  കോൺഗ്രസ്‌  ബളാൽ മണ്ഡലം കമ്മറ്റിനടത്തിയ വാഹന പ്രചരണജാഥയുടെ സമാപനം മാലോം ടൗണിൽ ആവേശമായി.
രാവിലെ ബളാൽ പഞ്ചായത്തിലെ വാഴതട്ടിൽ നിന്നും ആരംഭിച്ച വാഹന പ്രചാരണ ജാഥ മുട്ടോങ്കടവ് ചെരുമ്പക്കോട്, കൂളിമട, കൊന്നക്കാട്, മൈക്കയം, വള്ളിക്കടവ്, ചുള്ളി, കാര്യോട്ട്ചാൽ, മരുതോം, പുല്ലോടി, കക്കുഴിമുക്ക്, പടയങ്കല്ല്, വലിയ പുഞ്ച, ചെത്തിപുഴ തട്ട്, തുടങ്ങിയ മാലോത്തിന്റെ മലമ്പ്രദേശങ്ങളിലെ  യോഗങ്ങൾക്ക് ശേഷം വൈകിട്ട് മാലോം ടൗണിൽ അവസാനിച്ച  സമാപന സമ്മേളനം കാസറഗോഡ് എം. പി. ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ  ഉൽഘാടനം ചെയ്തു. തുടർന്ന് മാലോത്തെ  ഐക്യ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞടുപ്പ് കമ്മറ്റി ഓഫീസും ശ്രീ. രാജ് മോഹൻ ഉണ്ണിത്താൻ എം. പി. ഉൽഘാടനം ചെയ്തു.

🛎️ Join Telegram Channel
https://t.me/malanadmedia

👉 Like us on Facebook
www.facebook.com/malanadmedia