കൊന്നക്കാട്: കൊന്നക്കാട് നിന്നും സന്ധ്യക്ക് വൈകി പുറപ്പെടുന്ന ദീർഘദൂര സ്വകാര്യബസ് സർവീസ് പുനരാരംഭിച്ചു. വൈകിട്ട് ആറുമണിക്ക് ശേഷം പുറപ്പെടുന്ന ആൻമരിയ/ഹോളിഫാമിലി ബസ് ആണ് ഒരു ഇടവേളക്ക് ശേഷം സർവീസ് പുനരാരംഭിച്ചത്. കൊന്നക്കാട് നിന്നും മാലോം വെള്ളരിക്കുണ്ട് ചെറുപുഴ തളിപ്പറമ്പ് കണ്ണൂർ വഴി പുലർച്ചെ തൊടുപുഴ പാലാ മുണ്ടക്കയം എത്തുന്നതാണ് റൂട്ട്. സീറ്റ് ബുക്കിംഗ് അടക്കമുള്ള സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭ്യമാണ്.
0 അഭിപ്രായങ്ങള്‍