Image& news: kasaragod_vartha.

മാലോം:  പുഞ്ചയിൽ വീട്ടമ്മ ഷോക്കേറ്റ്  മരിച്ചു. പുഞ്ച ബന്തമലയിലെ കോട്ടക്കുഴി ജോയിയുടെ ഭാര്യ സില്ലി (56)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒൻപതരയോടെ ആണ് അപകടം. വീടിന്റെ അടുക്കള ഭാഗത്തെ എർത്ത്‌ കമ്പിയിൽ നിന്നുമാണ് ഷോക്കേറ്റത്. അടുത്ത മുറിയിൽ ഉണ്ടായിരുന്ന ഭർത്താവ് ജോയിയാണ് ആദ്യം സില്ലി ഷോക്കേറ്റ് നിലത്തു വീണ് കിടക്കുന്നത് കണ്ടത്. ഉടൻ അടുത്ത വീട്ടിൽ ചെന്ന് വിവരം പറയുകയും വീട്ടുകാർ വിരം ഇക്ട്രി സിറ്റി ഓഫീസിൽ അറിയിക്കുകയുമായിരുന്നു. പിന്നീട് പോസ്റ്റിൽ നിന്നും ഈ വീട്ടിലേക്കുള്ള കണക്ഷൻ വിചേദിക്കുകയായിരുന്നു.

വെള്ളരിക്കുണ്ട് എസ്. ഐ. ബാബു മോൻ ഇൻക്വസ്റ്റ് നടത്തിയ മൃദദേഹം പോസ്റ്റ്‌ മോർട്ടത്തിനായി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശു പത്രിയിലേക്ക് മാറ്റി. സംസ്കാരം പുഞ്ച സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടന്നു.

മകൾ. ബിബിൻ. വിജി. പരേതയായ ബിൻസി. മരുമകൻ,:ഷിന്റോ (എറണാകുളം ) സഹോദരങ്ങൾ :മാത്തച്ചൻ. ജാൻസി. ലൈസ. സിബി. ബിജു. ഷിൻസി. ഷിനി

ഞായറാഴ്ച രാവിലെ ഉണ്ടായ അപകട വിവരമറിഞ്ഞു ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അലക്സ് നെടിയകാല ഉൾപ്പെടെ ഉള്ള നിരവധി ആളുകൾ  സ്ഥലത്തെത്തി.


വീടിന്റെ എർത്ത്‌ കമ്പിയിൽ ഉണ്ടായ വൈദ്യുതി പ്രവാഹമാണ് അപകടത്തിന് കാരണ മായതെന്ന്‌ അപകടസ്ഥലം സന്ദർശിച്ച കെ. എസ്. ഇ. ബി. ഉദ്യോഗസ്ഥർ പറഞ്ഞു.