മാലോം: കൊന്നക്കാട് മൈക്കയം ദേവഗിരി കോളനിയിൽ അമ്മായിയെയും മരുമകനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ദേവഗിരിയിലെ പരേതനായ കാര്യന്റെയും പുത്തരിച്ചിയുടെയും മകൻ രഘു (41), ദേവഗിരിയിലെ വിശ്വാമിത്രന്റെ ഭാര്യ ലീല (45) എന്നിവരെയാണ് അടുത്തടുത്ത വീടുകളിലായി മരിച്ച നിലയിൽ കണ്ടെത്തിയത്. രഘുവിനെ തൂങ്ങിയ നിലയിലും ലീലയെ നിലത്ത് കിടന്ന നിലയിലുമാണ് കണ്ടത്. വെള്ളരിക്കുണ്ട് പോലീസ് എത്തി പരിശോധന നടത്തി.
0 അഭിപ്രായങ്ങള്‍