കോളിച്ചാൽ: രൂക്ഷമായ കോവിഡ സാഹചര്യത്തെ തുടർന്ന് കള്ളാർ പഞ്ചായത്തിലെ റോഡുകൾ അടച്ചു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാതയിലെ കോളിച്ചാൽ, മാലക്കല്ല് പൂക്കയം റോഡ്, പെരുമ്പള്ളി റോഡ്, കള്ളാർ അടോട്ട്കയ മാലോം റോഡ്, പുഞ്ചക്കര റോഡ്, രാജപുരം ബളാൽ റോഡ്, പൂടംക്കല്ല് ബളാൽ റോഡ്, കോട്ടോടി പാലം, കുടമ്പൂർ പാലം എന്നിവിടങ്ങളിലാണ് കർശനമായ നിയത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അനാവശ്യമായി പുറത്തിറക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും രാജപുരം പോലീസ് അറിയിച്ചു.
0 അഭിപ്രായങ്ങള്‍