ചിറ്റാരിക്കാൽ: ഇന്ന് ജില്ലയിൽ എത്തുന്ന പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ മുന്നിൽ പരാതിയുടെ കെട്ടഴിക്കാനൊരുങ്ങി മലയോര ജനത. കോടികൾ മുടക്കി നിർമിച്ച മലയോര ഹൈവേ ഗുണപ്രദം ആകണമെങ്കിൽ കറ്റാ°കവല, മരുതോം തട്ട് വനപ്രദേശങ്ങളുടെ പ്രശ്നം അവസാനിക്കണം. മലയോര ഹൈവേയിലൂടെ യാത്ര ചെയ്യുന്നവർ ഇപ്പോൾ ഇവിടെ കുടുങ്ങുന്ന അവസ്ഥയാണ്. മറ്റ് സ്ഥലങ്ങളിൽ നിന്ന് അതിവേഗത്തിൽ എത്തുന്ന വണ്ടികൾ ഈ വനപ്രദേശങ്ങളിൽ എത്തുമ്പോൾ നിലവിലുള്ള റോഡ് ടാറിങ് പോലും പൊളിഞ്ഞു മഴയിൽ ചെളിയായ അവസ്ഥയിൽ വാഹനങ്ങളുടെ ടയറുകൾ താഴ്ന്നു പോകുന്നതാണ് .
ഉന്നതതല ചർച്ചകളും വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സന്ദർശനങ്ങളു മൊക്കെ പലവട്ടം കഴിഞ്ഞിട്ടും മലയോര ഹൈവേയുടെ ഈ ഭാഗത്തെ വികസനത്തിന് ഇനിയും വനഭൂമി വിട്ടുകിട്ടാത്തതാണ് റോഡിനെ പരിതാപകരമായ അവസ്ഥയിലെത്തിച്ചിരിക്കുന്നത്. ഇനി യും നിർമാണം ആരംഭിക്കാത്ത ഈ ഭാഗത്തുകൂടി മഴക്കാലമായതോടെ വാഹനങ്ങൾക്ക് പോകാൻതന്നെ സാധിക്കാത്ത സ്ഥിതിയാണ്.
ടാറിംഗ് പെട്ടിപ്പൊളിഞ്ഞ നിലയിലുള്ള കയറ്റത്തിൽ കുടുങ്ങുന്ന വാഹനങ്ങൾ ഒന്നു തിരിക്കാൻ പോലും സാധിച്ചെന്നു വരില്ല. മറുവശത്താണങ്കിൽ അഗാധമായ കുഴിയുമാണ്. ഇത്തരത്തിൽ കുടുങ്ങുന്ന വാഹനങ്ങൾ പുറകിലെ മറ്റ് വാഹങ്ങളിലേക്ക് വന്നിടിച്ചു ഉണ്ടാകുന്ന അപകടങ്ങൾ കാറ്റാംകവലയിലും മരുതോം തട്ടിലും ഉണ്ടാകുന്നു. മലയോര ഹൈവേയുടെ യഥാർത്ഥ പ്രയോജനം ലഭിക്കണമെങ്കിൽ ഈ ഭാഗം കൂടി എത്രയും വേഗത്തിൽ. പൂർത്തീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
മലയോര ഹൈവേയുടെ പോലെ തന്നെയാണ് മറ്റ് ചെറു റോഡുകളുടെയും അവസ്ഥ. താലൂക്ക് ആസ്ഥാനമായ വെള്ളരിണ്ടിലേക്ക് ഉള്ള ചിറ്റാരിക്കാൽ ഭീമനടി, വെള്ളരിക്കുണ്ട്- ഭീമനടി റോടുകൾ പണി പൂർത്തിയാകാതെ കിടക്കുന്നു.
0 അഭിപ്രായങ്ങള്