മാലോം: മലയോര ടൂറിസത്തിന്റെ അനന്തസാധ്യതകളാൽ കേരളത്തിന്റെ കുടക് എന്നറിയപ്പെടുന്ന മാലോം ഗ്രാമത്തിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണർവ്വേകിയിരിക്കുകയാണ് "സോൾ ഓഫ് ഹിൽസ്" എന്ന പേരിൽ കാസറഗോഡ് ജില്ലയിലെ മാലോം കേന്ദ്രമാക്കി പ്രവർത്തനമാരാഭിച്ചിരിക്കുന്ന സ്വകാര്യ സംരംഭം.
മാലോം പ്രദേശത്തെ ഹൈറേഞ്ച് മേഖലകളയാ കോട്ടഞ്ചേരി, പന്നിയാർമാനി, കമ്മാടി, പുഞ്ച, ഇടക്കാനം, പുല്ലൊടി, മരുതോം തുടങ്ങിയ ഇടങ്ങളിലെ വിവിധ ഹോംസ്റ്റേകളയും റിസോർട്ടുകളെയും, ഫാമുകളെയും ഒരു കുടക്കീഴിൽ കൊണ്ടു വന്നു, ആകർഷണമായ പാക്കേജുകളാൽ ചുരുങ്ങിയ കാലം കൊണ്ട് സഞ്ചാരികളുടെ മനംകവർന്നിരിക്കുകയാണ് "സോൾ ഓഫ് ഹിൽസ്". ഇതിന് പുറമെ സ്വന്തമായി കോട്ടേജുകൾ, ട്രക്കിങ്, ഫാം വിസിറ്റ്, വിവിധ വാട്ടർഫാള്സ് വിസിറ്റ്സ് മുതലായ ആക്ടിവിറ്റിസും ഇവർ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നു.
ഹിൽഹൈവേ പൂർത്തിയാവുന്നതോടുകൂടി കൂടുതൽ സഞ്ചാരികൾ ഈ മേഖലയിലേക്ക് എത്തുമെന്നതിനാൽ മാലോം ടൗണിൽ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ അടക്കമുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനും ഇവർ ലക്ഷ്യമിടുന്നു. മാലോത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഈയിടെ നടത്തിയ ഇൻസ്റ്റാഗ്രാം റീൽസ് കോമ്പറ്റീഷനും ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.
പാക്കേജുകൾക്കും ബുക്കിങ്ങിനുമായി "സോൾ ഓഫ് ഹിൽസ്"നെ ബന്ധപ്പെടേണ്ട നമ്പർ ചുവടെ കൊടുത്തിരിക്കുന്നു.
+91 9446754573
+91 9747441788
0 അഭിപ്രായങ്ങള്‍