ബളാൽ/മാലോം: ബളാൽ ഗ്രാമപഞ്ചായത്ത്‌ പതിനാലാം പഞ്ചവത്സരപദ്ധതി പ്രാദേശിക പങ്കാളിത്ത ആസൂത്രണത്തിലൂടെ പ്രാദേശിക വികസനം സാധ്യമാക്കുന്നതിന് 9-02-22 ബുധനാഴ്ച വൈകിട്ട് 7 മണിമുതൽ പത്ത് മണിവരെ പഞ്ചായത്ത്‌ പ്രസിഡന്റ് രാജുകട്ടക്കയം പഞ്ചായത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വികസനകാംഷികളുമായി ഗൂഗിൾ മീറ്റിലൂടെ സംവദിക്കും.

കൃഷി. ആരോഗ്യം. വിദ്യാഭ്യാസം. ടൂറിസം. ആധുനിക ഉർജ്ജം. (മിനി ജലവൈദ്യുതപദ്ധതി) ഐ. ടി. വിവിധ സ്റ്റാട്ടപ്പുകൾ. മൂല്യവർദ്ധിത ഉൽപ്പനങ്ങളുടെ നിർമ്മാണം. യുവജന. വനിതാ വയോജന ക്ഷേമം. ബാല കൗമാര സൗഹൃദപഞ്ചായത്ത്‌. പട്ടിക ജാതി പട്ടിക വർഗ്ഗ വികസനം. കലാകായികം. പ്രകൃതി ജല സംരക്ഷണം. ദുരന്ത നിവാരണം. ലിംഗ സമത്വം. ശുചിത്വം. എല്ലാവർക്കും തൊഴിൽ പാർപ്പിടം. ഭൗമവ്യൂഹത്തിന്റെ സംരക്ഷണം. എന്നീ മേഖലകളിലാണ് സംവാദം നടത്തേണ്ടത്.
20 ഓളം പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സംവാദത്തിൽ പങ്കെടുക്കുന്നവർ ചുരുങ്ങിയ സമയത്തിനുള്ളിൽ വിഷയം അവതരിപ്പിക്കണം. ആവർത്തനം പൂർണ്ണ മായും ഒഴിവാക്കണം. ബളാൽ പഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കുന്നതിനായി മുഴുവൻ വികസനകാംഷികളും സംവാദത്തിൽ പങ്കെടുക്കണമെന്ന് പ്രസിഡന്റ് രാജു കട്ടക്കയം അറിയിച്ചു.

പങ്കെടുക്കാനുള്ള ലിങ്ക് ചുവടെ 
https://meet.google.com/pfc-pimm-anx