മാലോം: മാലോം മഹാത്മാ ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മാലോത്തു വച്ച് നടത്തുന്ന മൂന്നാമത് മാലോം ഫെസ്റ്റ് തളിർ 2022 ന് മാലോം ജോർജ് മുത്തോലി നഗറിൽ ഗംഭീര തുടക്കം. 8 ന് വെള്ളിയാഴ്ച്ച വൈകിട്ട് 6-ന് സംഘാടക സമിതി ചെയർമാൻ രാജു കട്ടക്കയം ഫ്ലാഗ് ഓഫ് ചെയ്ത ഘോഷയാത്രയോടെ ആരംഭിച്ചു. പ്രദർശന നഗരി തറക്കലും ഉദ്ഘാടനവും ഇരിക്കൂർ എം.എൽ.എ അഡ്വ.സജീവ് ജോസഫ് നിർവഹിച്ചു . കാർഷിക നടീൽ വസ്തു പ്രദർശനം, ഫ്ലവർ ഷോ, അക്വാഷോ, പെറ്റ് ഷോ തുടങ്ങി കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി ഇനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ വർഷം മേള നടത്തുന്നത്.
പ്രവേശനം സൗജന്യവും, ജനങ്ങളുടെ ഇടയിൽ പിരിവും ഇല്ലാതെയാണ് ഈവർഷം മേള നടത്തുന്നത് എന്ത് പ്രത്യേകതയാണ്. കാസർഗോഡിന്റെ അഭിമാനസ്തംഭം ബേക്കൽ കോട്ടയെ അനുസ്മരിക്കുന്ന പ്രവേശനകവാടവും വിവിധ കാർഷിക വ്യവസായിക ഡമോൺസ്ട്രേഷൻ സ്റ്റാളുകളും മേളയിൽ ഒരുക്കിയിരിക്കുന്നു. ഏപ്രിൽ 24ന് മേള സമാപിക്കും. ഉല്ലാസം പകരാൻപര്യാപ്തമായ അമ്യൂസ്മെന്റ് പാർക്കും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വിവിധ കലാസാംസ്ക്കാരിക പരിപാടികളും അരങ്ങേറും.
0 അഭിപ്രായങ്ങള്‍