മാലോം: മാലോത്ത് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂ മന്ത്രി കെ.രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മലയോര ഹൈവേയോടെ ചേർന്ന് 1250 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലാണ് പുതിയ മാലോം വില്ലേജ് ഓഫീസ്. 44 ലക്ഷം രൂപ ചെലവിൽ നിർമിതി കേന്ദ്രമാണ് പണിതത്.
വെള്ളരിക്കുണ്ട് താലൂക്ക് ഇ-ഓഫീസ് ഉദ്ഘാടനവും, താലൂക്ക്തല പട്ടയ വിതരണമേളയും മന്ത്രി നിർവഹിച്ചു. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, എഡിഎം എ കെ രമേന്ദ്രൻ, സബ് കലക്ടർ ഡി ആർ മേഘ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി, പഞ്ചായത്തംഗം ജെസ്സി ചാക്കോ, ടി പി തമ്പാൻ, വി കെ ചന്ദ്രൻ, എൻ ഡി വിൻസെന്റ്, എ സി എ ലത്തീഫ്, ജോയി പേണ്ടാനത്ത് എന്നിവർ സംസാരിച്ചു.
0 അഭിപ്രായങ്ങള്‍