വെള്ളരിക്കുണ്ട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലായി വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകളുൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ഇന്ന് (ആഗസ്റ്റ് 4 വ്യാഴം ) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അറിയിച്ചു. ഭീമനടിയിൽ ഒഴുക്കിൽ പെട്ടയാളുടെ മൃതുദേഹം കുന്നുംകൈയിൽ കണ്ടെത്തി.
മാലോം: ഇന്നലെ ഉരുൾപൊട്ടൽ ഉണ്ടായ മാലോം ചുള്ളിയിൽ, ചുള്ളി ഗവ. LP സ്കൂളിൽ ഒരു ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. 18 കുടുംബങ്ങളിൽ നിന്നായി 50 പേർ ക്യാമ്പിലുണ്ട്.
സബ്ബ് കളക്ടർ ആർ. മേഘശ്രീ ഐ.എ.എസ് ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചു സ്ഥിതി ഗതികൾ വിലയിരുത്തി.
ചൈത്ര വാഹിനി പുഴയിൽ വെള്ളം കുത്തിയൊലിച്ച് മാലോത്തെ വാടക സ്ഥാപനമായ മാലോത്തെ പീയെം ഡെക്കറേഷന്റെ ലൈറ്റ് ആൻഡ് സൗണ്ട് സാമഗ്രികളും, പാത്രങ്ങളും, പന്തല്‍ സാമഗ്രികളും മലവെളളത്തില്‍ ഒലിച്ച് പോയി. ഏകദേശം പത്ത് ലക്ഷം രൂപയിലേറെ നഷ്ടങ്ങളുണ്ടായി, കെഎസ്എച്ച്ജിഒഎ ജില്ലാ, മേഖല ഭാരവാഹികള്‍ സ്ഥലത്തെത്തി. പീയെം ഡെക്കറേഷന് എത്രയും വേഗം നഷ്ടപരിഹാരം അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവിശ്യപ്പെട്ടു.
0 അഭിപ്രായങ്ങള്‍