ബളാൽ: ഹരീഷ് പി. നായരും അഡ്വ. സണ്ണി ജോർജ്ജ് മുത്തോലിയും ഇനി മാലോം സർവ്വീസ് സഹകരണബാങ്കിന്റെ അമരക്കാർ. ഐക്യകണ്ഠേനയാണ് വ്യാഴാഴ്ച രാവിലെ ബളാൽ ബാങ്ക് ഹാളിൽ വെച്ച് ഹരീഷ് പി. നായരെ പ്രസിഡണ്ടായും അഡ്വ. സണ്ണി ജോർജ്ജ് മുത്തോലിയെ വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുത്തത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാസറഗോഡ് ജില്ലാ കമ്മിറ്റി മുന്നോട്ടു വച്ച ഔദ്യോഗിക പാനൽ എല്ലാ വരും അംഗീകരികയായിരുന്നു.

സ്കൂൾ പഠന കാലത്ത്‌ ബളാൽ ഗവ.ഹൈസ്കൂളിൽ കെ. എസ്. യു യൂണിറ്റ് പ്രസിഡൻ്റായിട്ടാണ് ഹരീഷ് പി. നായർ രാഷ്ട്രീയ ജീവിതത്തിനു തുടക്കം കുറിച്ചത്. പിന്നീട് യൂത്ത് കോൺഗ്രസ് ജില്ലാ നിർവഹക സമിതിയംഗം. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് എന്നിനിലകളിൽ പ്രവർത്തിച്ചു.

യുവാവ് എന്നനിലയിലും പൊതുജനസമ്മതൻ എന്നപരിഹണനയിലും 2010. 2015 കാലയളവിൽ ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാൽ ഡിവിഷൻസ്ഥാനാർഥിയായി മത്സരിച്ചപ്പോൾ വൻഭൂരിപക്ഷത്തോടെ വിജയിച്ചു. 2015 മുതൽ കാസറഗോഡ് ഡിസി സി ജനറൽ സെക്രട്ടറിയാണ്. നിലവിൽ കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റാണ് ഹരീഷ് പി. നായർ. 

ഹോസ് ദുർഗ്ഗ് ബാറിലെ അഭിഭാഷകൻ കൂടിയായ അഡ്വ സണ്ണി ജോർജ്ജ് മുത്തോലി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കൂടിയാണ്. ജോബി കാര്യാവിൽ. വി. ജെ. അൻഡ്റൂസ്. പി. കുഞ്ഞമ്പു നായർ. വിൻസെന്റ്സ്കറിയ.

സണ്ണി കള്ളിവയലിൽ, 

സാജൻ ജോസഫ്, നൗഷാദ് മാലോം ( മുസ്ലിം ലീഗ് )

ആമിന, 

ജാൻസി ടോമി,

 പ്രസന്ന, 

ബിന്ദു സാബു 

എന്നിവരാണ് മറ്റ് അംഗങ്ങൾ..