മാലോം: വടക്കാഞ്ചേരി അപകടത്തിൽ മരിച്ച വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് മെഴുകുതിരി തെളിയിച്ച് വള്ളിക്കടവിൽ ചേർന്ന അനുശോചന യോഗം. ഡി സി സി അംഗം എൻ ഡി വിൻസെന്റ് അധ്യക്ഷത വഹിച്ചു. കെ എസ് എസ് പി എ സംസ്ഥാന ഓഡിറ്റർ ടി കെ എവുജിൻ മുഖ്യ പ്രഭാഷണം നടത്തി.പി സി രഘുനാഥൻ, ഡാർലിൻ ജോർജ് കടവൻ, സുബിത് ചെമ്പകശേരി, ജോമോൻ പിണക്കാട്ട് പറമ്പിൽ, ബിനോയ് അഞ്ചു കണ്ടം, ടോമി കിഴക്കനാകത്ത്, കെ എ ചാക്കോ, ആൻസൻ, ജെബി, ഷിബിൻ, ജോമി തയ്യിൽ,സ്‌കറിയ കാഞ്ഞമല എന്നിവർ സംസാരിച്ചു.
0 അഭിപ്രായങ്ങള്‍