ജില്ലാ അതിർത്തിയായ ചെറുപുഴ പാലത്തിൽ നിന്നും തുറന്ന വാഹനത്തിൽ നൂറുകണക്കിന് ബൈക്ക് കളുടെ അകമ്പടിയോടെ നേതാക്കൾ ഈസ്റ്റ് എളേരിയിൽ പ്രവേശിച്ചു. ഡി.ഡി.എഫ് - കോണ്‍ഗ്രസ് ലയന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ലയന സമ്മേളനത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, ഡിസിസി പ്രസിഡന്റ് പി.കെ ഫെെസല്‍, കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. സിപിഎമിൽ ചേർന്ന മുൻ കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. സികെ ശ്രീധരനെതിരെ, ലയന സമ്മേളനം ഉദ്ഘടനം ചെയ്ത കെപിസിസി പ്രസിഡഡ് കെ സുധാകരൻ ആഞ്ഞടിച്ചു
0 അഭിപ്രായങ്ങള്‍