തലശ്ശേരി; മാലോം സെന്റ് ജോർജ് ദേവാലയമടക്കം തലശേരി അതിരൂപതയിൽ മൂന്ന് പുതിയ ഫൊറോന കൂടി വരുന്നു. പുതിയ ഫൊറോനകൾ കുടി സ്ഥാപിതമകുന്നതോടടെ തലശേരി അതിരൂപതയിലെ മുഴുവൻ ഫൊറോനകളുടെ എണ്ണം 19 ആയി ഉയർന്നു. മാലോം സെന്റ് ജോർജ് ഫൊറോന,കാസർഗോഡ് സെന്റ് ജോസഫ് ഫൊറോന, മണിക്കടവ് സെന്റ് തോമസ് ഫൊറോന എന്നിവയാണ് രൂപതയിൽ പുതുതായി സ്ഥാപിതമായകുന്ന ഫൊറോനകൾ.
നിലവിലെ വെള്ളരിക്കുണ്ട് ഫൊറോന വിഭജിച്ചാണ് മാലോം സെന്റ് ജോർജ് ഇടവക കേന്ദ്രമാക്കി മാലോം ഫൊറോന സ്ഥാപിതമാകുന്നത് മാലോം, ചുള്ളി, കൊന്നക്കാട്, പറമ്പ, നാട്ടക്കൽ, പുഞ്ച, അതിരുമാവ്, എന്ന് ഇടവക പള്ളികളും ആനമഞ്ഞൾ, ദർഘാസ്, മാലോം ടൗൺ, അത്തിയടുക്കം, വട്ടക്കയം(മാലോം സാൻജോസ് കപ്പേള) എന്നീ കുരിശുപള്ളികളും പുതിയ മാലോം ഫൊറോനയിൽ ഉൾപെടും. നിലവിലെ വികാരി ഫാ. ജോസഫ് വാരണത്ത് മാലോം ഫൊറോനയുടെ ആദ്യവികാരിയായി ഉർത്തി നിയമിതനാകും.
നിലവിലുള്ള കാഞ്ഞങ്ങാട് ഫൊറോന വിഭജിച്ചാണ് കാസ്ഗോഡ് സെന്റ് ജോസഫ് ദേവാലയം കേന്ദ്രമാക്കി കാസർഗോഡ് ഫൊറോന സ്ഥാപിക്കുന്നത്. കാസർഗോഡ്, ബദിയടുക്ക, പെരള, മുള്ളേരിയ, പൊയിനാച്ചി, ഹൊസങ്കടി, ദേലംപാടി, കുമ്പള എന്നീ ഇടവകകൾ ഉൾപ്പെടുന്ന താണ് പുതിയ കാസർഗോഡ് ഫൊറോന. കാസർഗോഡ് സെന്റ് ജോസ്ഫ് പള്ളി വികാരി ഫാ. ജോർജ് വള്ളിമലയായിരിക്കും കാസർഗോഡ് ഫൊറോനയുടെ ആദ്യ വികാരിയായി നിയമിതാനാകുന്നത്.
നെല്ലിക്കാംപൊയിൽ ഫൊറോന വിഭജിച്ചാണ് മണിക്കടവ് സെന്റ് തോമസ് ദേവാലയം കേന്ദ്രമാക്കി മണിക്കടവ് ഫൊറോന നിലവിൽ വരുന്നത് മണിക്കടവ്, കാഞ്ഞിരക്കൊല്ലി, ശാന്തിനഗർ, കാലാങ്കി മാട്ടറ, ആനാ മണിപ്പാറ, മുണ്ടാനൂർ എന്നീ ഇടവകകളും വട്ട്യാംതോട്, വെങ്ങലോട് എന്നീ കുരിശുപള്ളികളും മണികടവ് ഫൊറോനയിൽ ഉൾപ്പെടും. മണിക്കടവ് സെന്റ് തോമസ് പള്ളി വികാരി ഫാ. പയസ് പടിഞ്ഞാറെമുറിയിൽ മണിക്കടവ് ഫൊറോനയുടെ പ്രഥമ വികാരി ഉയർത്തി നിയമിതനാകും.
ദൈവജനത്തിന്റെയും വൈദികരുടെയും നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ കാനോനിക സമിതികളിൽ ആലോചിച്ചു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പുതിയ ഫൊറോനകൾ പ്രഖ്യാപിച്ചത്. അടുത്ത ഞായറാഴ്ച വൈദികരുടെയും സന്യസ്തരുടെയും വിശ്വാസിസമൂഹത്തിന്റെയും സാന്നിധ്യത്തിൽ പുതിയ ഫൊറോനകൾ സ്ഥാപിച്ചുകൊണ്ടുഉള്ള അതിരൂപതാധ്യക്ഷന്റെ കൽപന വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ ജോസഫ് ഒറ്റപ്ലാക്കൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തി പടവിൽ എന്നിവർ പുതിയ ഫൊറോന കേന്ദ്രങ്ങളിൽ വിശുദ്ധ കുർബാന മദ്ധ്യേ വായിക്കും.
0 അഭിപ്രായങ്ങള്