ചുള്ളി: കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ വമ്പൻമാരെ അണിനിരത്തിക്കൊണ്ട് രാജീവ്ജി ആർട്സ് & സ്പോർട്സ് ക്ലബ് ചുള്ളി അണിയിച്ചൊരുക്കുന്ന ജില്ലാതല വടംവലി മത്സരം ചുള്ളി സെൻ്റ് മേരീസ് ചർച്ച് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ, 2023 ജനുവരി 11 ബുധനാഴ്ച്ച വൈകുന്നേരം 6 മണിക്ക് നടത്തപ്പെടും. 12001 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനമായി നല്കപ്പെടുക. കാണികളെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആവേശമേറിയ തീപാറും പോരാട്ടങ്ങളുടെ ഈ കായികമാമാങ്കം നേരില്‍കണ്ട് ആസ്വദിക്കുവാന്‍ ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
0 അഭിപ്രായങ്ങള്‍