പറമ്പ(മാലോം): വാഹനാപകടങ്ങളും നിരവധി പേരുടെ മരണവും തുടർക്കഥയായ മാലോം - ചിറ്റാരിക്കാൽ മലയോര ഹൈവേയിൽ കാറ്റാംകവല ചുരത്തിൽ വീണ്ടും വാഹനാപകടം. ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറാണ് ഈ മരണവളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. കൊന്നക്കാട് ചെരുമ്പക്കോടിലെ എം ഷാജുവാണ് മരിച്ചത്. ഭാര്യ സാലിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊന്നക്കാട് ചെരുമ്പക്കോടിലെ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിലെ പാസ്റ്ററാണ് മരിച്ച ഷാജു.
ഇതിനകം ഏഴ്പേരുടെ മരണത്തിനും നിരവധി പേർക്ക് പരുക്കിനും കാരണമായതാണ് ഇവിടെ . ഹിൽഹൈവേ നിർമാണത്തിലെ അപാകത പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ അധികൃതർ പരിഗണിച്ചിട്ടില്ല.
0 അഭിപ്രായങ്ങള്‍