മാലോം: ദർഘാസ് പടയങ്കല്ലിൽ തേനീച്ച കൂട് ഇളകിയുണ്ടായ തേനീച്ചക്കൂട്ടത്തിന്റെ അത്രമത്തിൽ പരിസരവാസികളും തൊഴിലുറപ്പ് തൊഴിലാളികളുമടക്കം പതിനഞ്ചോളം പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ സ്ത്രീകളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ മാലോത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിക്ക് സാരമായവരെ കാഞ്ഞങ്ങാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വേനൽ കടുത്തതോടെ മലനാട് തേനീച്ച അക്രമ ഭീഷണിയിലാണ്. കഴിഞ്ഞദിവസങ്ങളിൽ പുല്ലൊടി പാടിയിലും, പുഞ്ചയിലുമൊക്കെയായി നിരവധി ആളുകൾക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റിരുന്നു.
0 അഭിപ്രായങ്ങള്‍