മാലോം: പുല്ലൊടി പാടിയിൽ 11 പേർക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. സാരമായ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ഒരാളെ മാലോത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. പാടിയിൽ പാമ്പക്കൽ തോമസിന്റെ വീടുപണിക്കിടെയാണ് പടയംകല്ല് ജോണിയെ തേനീച്ചക്കൂട്ടം കൂട്ടത്തോടെ അക്രമിച്ചത് . തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറിയ ഇയാളെ തേനീച്ചക്കൂട്ടം പിന്തുടർന്നു. തോമസിനും കുത്തേറ്റു. മാലോത്ത് സ്വകാര്യ ക്ലിനിക്കിലെത്തിച്ച ജോണിയെ സാരമായ പരിക്കുള്ളതിനാൽ കാഞ്ഞാങ്ങാട്ടേക്ക് മാറ്റുകയായിരുന്നു. പാടിയിലെ കെ.ടി. മുകുന്ദൻ, കെ.ടി. ഗണേശൻ, അടയ്ക്കാമുണ്ടക്കൽ ബേബി, ഗിരീഷ്, രാജു, സുമേഷ്, ബാലകൃഷ്ണൻ, അമൽ, മനു എന്നിവർക്കും കുത്തേറ്റു. വനത്തിൽനിന്നാണ് തേനീച്ചക്കൂട്ടം ഇളകിയത്.
0 അഭിപ്രായങ്ങള്‍