പുങ്ങംചാൽ: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. നാട്ടക്കല്ലിലെ ദിലീപിന്റെ മകൻ സെൽവകുമാറിനാണ് (22) പരിക്കേറ്റത്. വരക്കാട് - പറമ്പ റോഡിൽ ചീർക്കയത്ത് ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് അപകടം. മാലോം ഭാഗത്ത് നിന്നും എളേരി വഴി കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് എതിരെ വന്ന സെൽവകുമാറിന്റെ ബൈക്ക് ഇടിച്ചത്. തുടർന്ന് റോഡിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് ബസിനടിയിൽ പെടുകയായിരുന്നു.
0 അഭിപ്രായങ്ങള്‍