പണി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു തകർന്നു കിടക്കുന്ന ഹിൽ ഹൈവേയുടെ മാലോം - കോളിച്ചാൽ ഭാഗത്തിന് പകരം ഉപയോഗപ്രദമകുന്നത് കൂടിയാണ് നവീകരണം പൂർത്തിയാകുന്ന കള്ളാർ - ചുള്ളിത്തട്ട് റോഡും അനുബന്ധ പുല്ലൊടി മാലോം റോഡും എന്നതിനാൽ മാലോം കോളിച്ചാൽ മലയോര ഹൈവേയിലൂടെയുള്ള ദുരിത യാത്രയ്ക്ക് ഒരു പരിധി വരെ ആശ്വാസമാകും നവീകരണം നടക്കുന്ന ഈ ബൈപ്പാസ് റോഡ്. പ്രവർത്തി പൂർത്തിയാകുന്നതോടെ കൊട്ടോടി, രാജപുരം, മാലക്കല്ല്, കുറ്റിക്കോൽ പ്രദേശത്തുള്ളവർക്ക് വളരെ എളുപ്പം മരുതോം തട്ടിൽ എത്തി മാലോം ഭാഗത്തേക്ക് പ്രവേശിക്കാനും, മറുവശത്ത് ചിറ്റാരിക്കാൽ, മാലോം പ്രദേശത്തുനിന്ന് കാസറഗോഡ്, മംഗലാപുരം, പുത്തൂർ യാത്രകൾക്കും വളരെ ഉപകാരമാകും.
0 അഭിപ്രായങ്ങള്‍