മാലോം : മണിപ്പൂരിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെയും ക്രൈസ്തദേവാലയങ്ങൾ തകർക്കപ്പെടുകയും, തീ വെച്ചു നശിപ്പിക്കുന്നതിനെതിരെയും മാലോം മേഖല ചെറുപുഷ്‌പ്പ മിഷൻ ലീഗ് പ്രതിഷേധപ്രകടനവും പീഡനങ്ങൾക്ക് ഇരയായവർക്ക് ഐക്യദാർഡ്യവും സംഘടിപ്പിക്കുകയും പ്രധിഷേധ സൂചകമായി പ്രേഷിത റാലി സംഘടിപ്പിക്കുകയും,2023-24 വർഷത്തെ മാലോം മേഖലയുടെ ചൈൽഡ് അപ്പൊസ്റ്റോലേറ്റിന്റെ പ്രവർത്തന വർഷം ഉൽഘാടനം ചെയ്യുകയും, പ്രവർത്തന വർഷത്തിന്റെ മാർഖ രേഖ പ്രകാശനം ചെയ്യുകയും ചെയ്തു.
മാലോം ഫോറോനാ വികാരി ജോസഫ് തയ്ക്കുന്നുപുറം ഉൽഘാടനം ചെയ്‌തു. സിഎംൽ മാലോം മേഖല പ്രസിഡന്റ് ബിജു കുഴിപ്പള്ളി അധ്യക്ഷവഹിച്ചു. സിഎംൽ മാലോംമേഖല ഡയറക്ടർ ഫാദർ ജോസഫ് കളപുരക്കൽ ,ഫാദർ മാത്യു കൂട്ടു ചേരാടിയിൽ മാലോം മേഖല മതബോധന ഹെഡ്മാസ്റ്റർ റെജി ചെറുപറമ്പിൽ,ഫാദർ ആന്റണി നല്ലുകുന്നേൽ,സിസ്റ്റർ ജോസിനാ SH,സിജു തെക്കേറ്റം എന്നിവർപ്രസംഗിച്ചു.
0 അഭിപ്രായങ്ങള്‍