കൊന്നക്കാട്: കോട്ടഞ്ചേരി വനമേഖലയിൽ ഇക്കോ ടൂറിസം പദ്ധതിക്കു വേണ്ടി പ്രൊപ്പോസൽ സമർപ്പിച്ചിട്ടുള്ള പദ്ധതി പ്രദേശം ജില്ലാ കളക്ടർ കെ. ഇമ്പശേഖർ സന്ദർശിച്ചു.ഫോറസ്റ്റ് ഓഫീസർമാരായ നിധിൻ ചന്ദ്രൻ, സുരേന്ദ്രൻ എന്നിവർ കളക്ടറെ അനുഗമിച്ചു.
വനംവകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. കുറുമ്പൻമല, പന്നിയാർമാനി എന്നിവിടങ്ങളിലേക്കുള്ള ട്രക്കിംഗ് സൗകര്യം ഒരുക്കുകയാണ് പ്രധാന ലക്ഷ്യം. കൈവരി, പദ്ധതി പ്രദേശത്തേക്കുള്ള പാത, ടിക്കറ്റ് കൗണ്ടർ തുടങ്ങിയവ നിർമിച്ച് ബുക്കിംഗ് സൗകര്യമൊരുക്കും. സിവിൽ വർക്കുകൾ പരമാവധി കുറച്ച് പ്രകൃതിസൗഹൃദ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനുള്ള നിർദേശങ്ങളാണ് വനവകുപ്പിന് ഡിഎഫ്ഒ സമർപ്പിച്ചിട്ടുള്ളത്. അനുമതി ലഭിച്ചാൽ പദ്ധതി യാഥാർത്ഥ്യമാക്കും.
വന്യമൃഗസംഘർഷം ഒഴിവാക്കുക, മേഖല യിലെ ആളുകൾക്ക് കൂടുതൽ തൊഴിലവസ രങ്ങൾ സൃഷ്ടിക്കുക, പട്ടികവർഗവിഭാഗങ്ങൾക്ക് തൊഴിലവസരം സൃഷ്ടിക്കുക തുടങ്ങിയവയെല്ലാം പദ്ധതിയുടെ ലക്ഷ്യമാണ്. സർക്കാരിൽനിന്ന് അനുമതി ലഭിച്ചാൽ പദ്ധ തിയുമായി മുന്നോട്ടുപോകുമെന്ന് ഡിഎ ഫ്ഒ കെ. അഷറഫ് അറിയിച്ചു.
0 അഭിപ്രായങ്ങള്‍