1950 കളില്‍ ആയിരുന്നു മലോത്തെകുള്ള കുടിയേറ്റം ആദ്യമുണ്ടായത്. കുടിയേറ്റക്കാരില്‍ ചെറിയ ഒരു വിഭാഗത്തെ ഒഴിച്ച് നിറുത്തിയാല്‍ എല്ലാവരും തന്നെ ക്രൈസ്ത്വവരയിരുന്നു. രണ്ടാം ലോകമഹാ യുദ്ധം മൂലമുണ്ടായ പട്ടിണി കുടിയേറ്റം വേഗത്തിലാക്കി. കുടിയേറ്റക്കാരില്‍ അതികവും കോട്ടയം ജില്ലയിലെ പാല,കഞ്ഞിരപള്ളി, ഇടുക്കി ജില്ലയിലെ തൊടുപുഴ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു. അതിനാല്‍ തന്നെ ഇന്നും ഈ പ്രദേശങ്ങളുമായി മാലോംകാര്‍ക്ക് നല്ല ബന്ധം നിലനിൽക്കുന്നു. സമീപപ്രദേശങ്ങളിൽ വച്ച് ഏറ്റവും ഫലഭൂയിഷ്ഠമായ മണ്ണും, ഒരിക്കലും വറ്റാത്ത ജലലഭ്യതയും കുടിയേറ്റക്കാർക്ക് മാലോത്തെ പ്രിയങ്കരമാക്കി... മലയോരത്തെ ആദ്യ ദേവാലയമായ ചിറ്റാരിക്കാൽ നിന്നും പിന്നീട് മാലോം കേന്ദ്രമാക്കി സ്വാതന്ത്ര ഇടവകയാകുകയും... ഇന്ന് മാലോം ഇടവകയിൽ നിന്ന് തിരിഞ്ഞ് ഏകദേശം എട്ടോളം പുതിയ ഇടവകകൾ മാലോം പ്രദേശത്ത് നിലനിൽക്കുകയും ചെയ്യുന്നുവെന്നത് അന്നത്തെ കുടിയേറ്റ ജനതയുടെ പിന്മുറക്കാരുടെ സാന്ദ്രത കാണിക്കുന്നു.
മധ്യതിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റ കാലത്ത് ഭുഉടമകള്‍ ജന്മിമാരോ തറവട്ടുകാരോ ആയിരുന്നു. ഇവരുടെ അടിയന്മാരായായി താഴ്ന്ന ജാതിയില്‍ പെട്ടവരും മാലോത്ത് ഏറെ ഉണ്ടായിരുന്നു ഇവർ പഴയ തുളുനാട്ടിൽ നിന്നും ഇവിടെ എത്തിയവരാണ് എന്ന് കരുതപ്പെടുന്നു. ഇന്നും ഇവരിലെ പഴയ തലമുറ സംസാരിക്കുന്ന ഭാഷ കാട്ടുതുളു എന്ന തുളുഭാഷയുടെ വകഭേദമാണ്. ജാതിവ്യവസ്ഥയിൽ ഉണ്ടായിരുന്ന ഈ സാമുഹിക വ്യവസ്ഥിതി മാറ്റാന്‍നും അന്നുവരെയുണ്ടായിരുന്നതിൽ നിന്നു വ്യത്യസ്തമായി കൂലിയായി അരിക്ക് പകരം പണം നല്‍കാനും കുടിയേറ്റക്കാര്‍ സഹായിച്ചു. അധ്വാനശീലരായിരുന്ന ക്രിസ്ത്യൻ കുടിയേറ്റ ജനത മലനിരകളോടും, മലപനിയോടും, വന്യജീവികളോടും മല്ലിട്ട് പുല്‍ത്തയ്ലവും, കപ്പയും, പുനം നെല്ലും കൃഷി ചെയ്ത്, പിന്നീടു റബ്ബര്‍റും, തെങ്ങും ഒക്കെ നട്ട്പിടുപിച്ചു. മാലോത്തെ കടുനിറഞ്ഞ കൃഷി ഇല്ലാതെ കിടന്നിരുന്ന മലനിരകള്‍ ഓരോന്നായി അവര്‍ കീഴടക്കി. സഹ്യസാനുക്കള്‍ അവരുടെ കൈകരുത്തും മനക്കരുത്തും കണ്ടു ശിരസ് നമിച്ചു. അങ്ങനെ മധ്യതിരുവിതാംകൂർ സംസ്കാരവുമായി കൂടിച്ചേർന്ന് പുതിയ ഒരു സംസ്കാരവും, പതിയെ പള്ളിയും പള്ളിക്കൂടവും ആശുപത്രിയും സിനിമാകൊട്ടകയുമടക്കം മലനാടിന്റെ സിരാകേന്ദ്രമായി മാലോം മാറി. നാണ്യവിളകളുടെ വരവോടെ അടിസ്ഥാന വികസനവും മാലോത്ത് വന്നെത്തി.
കുടിയേറ്റ കേന്ദ്രമായ തോമപുരവുമായി (ഇന്നത്തെ ചിറ്റാരിക്കാല്) മായാണ് ആദ്യം കുടിയേറ്റ ജനത ബന്ധപെട്ടിരുന്നത്. സൌത്ത് കനാറ ജില്ലയില്‍ പെട്ടിരുന്ന ചിറ്റാരിക്കാല് അന്ന് മംഗലാപുരം ലാറ്റിൻ രൂപതയുടെ കീഴിലായിരുന്നു. നീലേശ്വരം ലാറ്റിൻ പള്ളി വികാരിയായിരുന്ന ഫാദര്‍ ജെറോം ഡിസൂസ ആയിരുന്നു ആദ്യകാലകുടിയേറ്റക്കാരുടെ ആദ്യല്‍മിക ആവശ്യങ്ങള്‍ നടത്തിയിരുന്നത്. യാത്രമാര്‍ഗം എന്നത് അന്ന് കാല്‍നട മാത്രമായിരുന്നു. മാലോത്തേക്ക് വരണമെങ്കിൽ പയ്യന്നൂര്‍ നിന്ന് ചെറുപുഴ വരെയും കാഞ്ഞങ്ങാട് നിന്ന് കള്ളാര്‍ വരെയും അന്ന് ബസ് സര്‍വീസ് ഉണ്ടായിരുന്നു, ചെറുപുഴയില്‍ നിന്നും പറമ്പ കൂടിയും,കള്ളാര്‍ നിന്ന് മരുതോം കൂടിയും കിലോമീറ്റര്റുകള്‍ വനത്തിലൂടെ നടന്നാണ് ആളുകള്‍ ഇവിടെ എത്തിയിരുന്നത്. നീലേശ്വരത്തു നിന്ന് മുക്കട വരെ തേജസ്വിനി പുഴയിലൂടെ ബോട്ട് സര്‍വിസ് ഉണ്ടായിരുന്നു. എന്നിരുന്നാലും പലപ്പോഴും പ്രതികൂല കാലാവസ്ഥയും വന്യമൃഗ ആക്രമണവും ദുർഘട പാതകളും കാരണം കാഞ്ഞങ്ങാടും, നീലേശ്വരത്തു, പയ്യന്നൂരും ഒക്കെ വന്നു ട്രെയിന്‍ ഇറങ്ങിയാലും മാലോത്ത് എത്തണേല്‍ ദിവസങ്ങള്‍ നീണ്ട കാല്‍നട യാത്ര തന്നെ വേണമായിരുന്നു.
ആദ്യകാല റോഡുകള്‍ എന്നത് തന്നെ കൂപ്പ് ലോറികളെ ഉദേശിച്ചുള്ളവയായിരുന്നു.(മംഗലാപുരം സ്വദേശിയായ ഫെര്‍ന്ണാണ്ടസ് എന്നയാളാണ് കാഞ്ഞങ്ങാട് – കൊന്നക്കാട് റോഡ് നിര്‍മിച്ചതെന്ന് ലഭ്യമായ വിവരങ്ങളില്‍ നിന്നുമാറിയുന്നു.) ആദ്യകാലത്ത് ബസ് സര്‍വീസ് അടുക്കം പരപ്പ വഴി വെള്ളരികുണ്ട് വരെയായിരുന്നു. അറുപതുകളുടെ അവസാനത്തോടെ മാലോം പ്രദേശത്തേക്ക് ബസ് എത്തി. മാലോത്ത് ആദ്യമെത്തുന്ന ബസ് ബദരിയാ മോട്ടോര്‍സിന്‍റെ “ബി.എം.എസ് ബസ്” ആണ്. പിന്നീട് മാലോം കടന്ന് കൊന്നക്കടേക്കും പുഞ്ചക്കും ഒക്കെ ബസ് ഓടി. ഇന്ന് അടുത്ത പട്ടണങ്ങളിലെക്കും കേരളത്തിന്‍റെ തെക്കന്‍ ജില്ലകളിലേക്കുള്ള ദീര്‍ഘദൂര ബസുകള്‍ അടക്കം കൊന്നക്കാട് നിന്നും പുറപെടുന്നു.
· കുടിയേറ്റ വിവരങ്ങള്‍ക്ക് കടപ്പാട് : “മാലോം സെന്‍ ജോര്‍ജ് ദേവാലയ പ്രതിഷ്ഠ സ്മരണികയും,കുടിയേറ്റ ചരിത്രവും” – (1991)
0 അഭിപ്രായങ്ങള്‍