കള്ളാർ : കള്ളാർ, ബളാൽ പഞ്ചായത്തുകളി ലെ മലയോര മേഖലയിൽ നിന്ന് എളുപ്പത്തിൽ കാഞ്ഞങ്ങാടുമായി ബന്ധിപ്പിക്കുന്ന കള്ളാർ, -അടോട്ടുകയ -കപ്പള്ളി - മരുതോംതട്ട് - പുല്ലൊടി റോഡുവഴി ഈ ഭാഗത്തത്തെ യാത്ര ക്ലേശം പരിഹരിക്കുന്നതിന് വേണ്ടി കെ എസ് ആർ ടി സി ബസ് അനുവദിക്കണമെന്ന് പ്രമേയത്തിലൂടെ സി പി ഐ കള്ളാർ കപ്പള്ളി ഈസ്റ്റ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ബസ് കപ്പള്ളി വഴി പുല്ലൊടിക്ക് സർവീസ് നടത്തിയിരുന്നു. പിന്നീടാണ് റോഡ് മെക്കാടം ടാറിങ് നടത്തി നവീകരിച്ചത്. സമ്മേളനത്തിൽ പുതിയ ബ്രാഞ്ച് സെക്രട്ടറിയായി എൽ സുകുമാരനെ തെരഞ്ഞെടുത്തു.
0 അഭിപ്രായങ്ങള്‍