മലനാട് വാര്‍ത്തകള്‍

നെ​ല്ലി​യാ​ട്ട് കു​ഞ്ഞു​വ​ർ​ക്കി; മാലോത്തിന്‍റെ സ്വന്തം പവര്‍ഹൗസ്

11th October 2018

മാലോം : പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ൽ മാലോം പുല്ലോടിയിലെ ഇ​ട​ക്കാ​നം മ​ല​മു​ക​ളി​ൽ സ്വ​ന്ത​മാ​യി വൈ​ദ്യു​തി  ഉ​ണ്ടാ​ക്കി കഴിഞ്ഞ 27 വര്‍ഷമായി വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് കു​ഞ്ഞു​വ​ർ​ക്കി​യെ​ന്ന കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ. ത​ന്‍റെ എ​ട്ടേ​ക്ക​ർ വ​രു​ന്ന കൃ​ഷി​യി​ട​ത്തി​ന് ന​ടു​വി​ലൂ​ടെ ഒ​ഴു​കു​ന്ന കാ​ട്ട​രു​വി​യി​ലെ വെ​ള്ള​മു​പ​യോ​ഗി​ച്ചാ​ണ്  നെ​ല്ലി​യാ​ട്ട് കു​ഞ്ഞു​വ​ർ​ക്കി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ഉ​ണ്ടാ​ക്കി​യ​ത്. സെ​ക്ക​ൻ​ഡ് ഗ്രൂ​പ്പി​ൽ പ്രീ​ഡി​ഗ്രി​യും അ​ഗ്രി​ക​ൾ​ച്ച​ർ ഡി​പ്ലോ​മ​യും ഒ​ന്നാം ക്ലാ​സോ​ടെ പാ​സാ​യ കു​ഞ്ഞു​വ​ർ​ക്കി സ​ഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്നും മ​ല​യോ​ര​ത്ത് എ​ത്തി​യ​താ​ണ്. അ​ക്കാ​ല​ത്ത് ഈ ​മേ​ഖ​ല​യി​ൽ വൈ​ദ്യു​തി ഇ​ല്ലാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സ്വ​ന്ത​മാ​യി വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ക എ​ന്ന […]

Read More

അസൗകര്യങ്ങളില്‍ വലഞ്ഞ് മാലോം ടൌണ്‍

24th September 2018

ചിത്രം: മാലോം ടൌണില്‍ തിരക്കേറിയ റോഡ്‌ ബ്ലോക്ക്‌ ചെയ്ത്  ബസുകള്‍ തിരിക്കുന്നു. മാലോം: മലനാടിന്‍റെ നിരവധി കുടിയേറ്റ പ്രദേശങ്ങള്‍ ആശ്രയിക്കുന്നതും, ബളാല്‍ പഞ്ചായത്തിലെ മലയോര ഹൈവേ കടന്നു പോകുന്ന  പ്രധാന പട്ടണമായിട്ടും  മാലോം ഇന്നും അടിസ്ഥാന സൌകര്യമില്ലാതെ വീര്‍പ്പുമുട്ടുന്നു.  നിത്യേന നിരവധി ദീര്‍ദൂര ബസുകള്‍ ഉള്‍പ്പെടെ  നൂറുകണക്കിന് വാഹനങ്ങള്‍ ഇതുവഴി ഓടുന്നുണ്ട്. എന്നാല്‍ ഇതിനനുസരിച്ച്  ട്രാഫിക് നിയന്ത്രണങ്ങലോ, പാര്‍ക്കിംഗ് സ്ഥലമോ, എന്തിന് നിരവധി ബസുകള്‍ തിരിക്കുന്ന ഇവിടെ പേരിന് പോലും ഒരു ബസ്‌ സ്റ്റാന്‍ണ്ടോ ഇല്ല. ഗതാഗതകുരുക്കില്‍ വലയുകയാണ് പട്ടണം.രാത്രി […]

Read More

കു​ളി​രേ​കും കാ​ഴ്ച​യൊ​രു​ക്കി മാലോത്തെ തേ​ൻ​വാരി​ക്ക​ല്ല് വെ​ള്ള​ച്ചാ​ട്ടം

19th September 2018

മാ​ലോം: സ​ഞ്ചാ​രി​ക​ളെ മാ​ടി​വി​ളി​ച്ച് മാലോം കുണ്ടുപിള്ളിയിലെ തേ​ൻ​വാ​രി​ക്ക​ല്ല് വെ​ള്ള​ച്ചാ​ട്ടം. മാലോത്തെ ഇ​ട​ക്കാ​നം ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ൽ നിന്നും മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​ന​ത്തി​നു​ള്ളി​ലാ​ണ് ഈ ​വെ​ള്ള​ച്ചാ​ട്ടം. നൂ​റു മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ നി​ന്നും താ​ഴേ​ക്ക് പ​തി​ക്കു​ന്ന ഈ ​വെ​ള്ള​ച്ചാ​ട്ടം ന​യ​ന മ​നോ​ഹ​ര​മാ​ണ്. വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ഇ​ട​യി​ലെ ക​ല്ലി​ടു​ക്കു​ക​ളി​ൽ നൂ​റ് ക​ണ​ക്കി​ന് തേ​നീ​ച്ച കൂ​ടു​ക​ൾ സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഇ​ത് തേ​ൻ​വാരി​ക്ക​ല്ല് വെ​ള്ള​ച്ചാ​ട്ടം എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടാ​ൻ കാ​ര​ണം. ഇ​വി​ടെ നി​ന്നും റാ​ണി​പു​ര​ത്തേ​ക്ക് നാ​ലു കി​ലോ​മീ​റ്റ​ർ ദൂ​രം മാ​ത്ര​മാ​ണു​ള്ള​ത്. മ​ല​യോ​ര​ത്തെ വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല പു​തി​യ […]

Read More

മാലോത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ജില്ലാ കളക്ടറും സംഘവും

19th September 2018

മാലോം: കുടകിനോടും റാണിപുരത്തിനോടും അതിര്‍ത്തി പങ്കിടുന്ന കാസറഗോഡിന്‍റെ മലനാട് ഗ്രാമമായ മാലോത്തിന്‍റെ ടൂറിസം സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് വിനോദസഞ്ചാര മേഖലകളിലെ വികസന സാദ്ധ്യതകള്‍ പഠിക്കാന്‍ ജില്ല കളക്ടര്‍ ഡോ.ഡി സുജിത് ബാബുവിന്‍റെ നേതൃത്തത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. മാലോത്തെ  എസ്റ്റേറ്റ്‌ മേഖലകളും, പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളുമായ മരുതോം,ഇടക്കാനം മലനിരകള്‍, അച്ഛന്കല്ല് ഫാള്‍സ്, കോട്ടന്‍ചേരി ഹില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. സഞ്ചാരികള്‍ക്കിടയില്‍ കേരളത്തിന്‍റെ കുടക് എന്നറിയപ്പെടുന്ന മാലോം ഗ്രാമത്തിലേക്ക്  എത്തുന്ന സഞ്ചാരികളുടെ എണ്ണം വര്ഷം തോറും വര്‍ധിച്ചു വരുന്നു.  ഇവിടങ്ങളില്‍ ഒന്നും […]

Read More

ദേശീയ അംഗീകാര മികവില്‍ മലയോരത്തെ താലൂക്ക് ആശുപത്രി

14th September 2018

രാജപുരം: ദേശീയ അംഗീകാര മികവില്‍ പൂടംകല്ല് താലൂക്ക് ആശുപത്രി.ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഗുണനിലവാര പരിശോധനയില്‍ 90 ശതമാനം മാര്‍ക്ക് കരസ്ഥമാക്കി രാജ്യത്തെ മികച്ച ആതുരാലയങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു പൂടംകല്ല് താലൂക്ക് ആശുപത്രി. കേന്ദ്ര ആരോഗ്യ അഡീഷ്ണല്‍ സെക്രട്ടറി മനോജ് ജലാനിയുടെ ഉത്തരവ് പൂടംകല്ല് ആശുപത്രി സൂപ്രണ്ട് ഡോ.സി.സുകുവിന് ലഭിച്ചു. മൂവായിരത്തോളം മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലാണ് പൂടംകല്ല് ആശുപത്രിയെ ഈ അംഗീകാരം തേടിയെത്തിയത്. മൂന്നു വര്‍ഷത്തേക്കാണ് അംഗീകാരം. ഈ കാലയളവില്‍ ഒരു ബെഡിന് വര്‍ഷം തോറും പതിനായിരം രൂപ […]

Read More

കാഞ്ഞങ്ങാട് – പാണത്തൂര്‍ നിര്‍ദിഷ്ട നാഷണല്‍ ഹൈവേയില്‍ മെക്കാഡം റോഡ് പണി 15 ന് തുടങ്ങും

13th September 2018

രാജപുരം: സംസ്ഥാന പാതയും നിര്‍ദിഷ്ട കാഞ്ഞങ്ങാട്-മടിക്കേരി നാഷണല്‍ ഹൈവേയുടെ ഭാഗവുമായ ഭാഗമായ പാണത്തൂര്‍ റോഡിലെ തടസ്സപ്പെട്ട ഏഴാംമൈൽ മുതല്‍ രാജപുരം വരെയുള്ള  മെക്കാഡം റോഡ് പണി 15 ന് പുനരാരംഭിക്കും. പാതയോരത്തെ മരങ്ങൾ മുറിച്ച് വൈദ്യുത തൂണുകളും ട്രാൻസ്ഫോമറുകളും മാറ്റാത്തതിനാൽ തടസ്സപ്പെട്ട പണി പുനരാരംഭിക്കുന്നതിനു മലനാട് വികസന സമിതി ഭാരവാഹികൾ, കള്ളാർ, പനത്തടി കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ ചേർന്ന് നിവേദനം നൽകിയിരുന്നു. ഇന്നലെ കലക്ടർ വിളിച്ച പഞ്ചായത്തു പ്രസിഡന്റുമാർ, വിവിധ വകുപ്പ് മേധാവികൾ, മലനാട് വികസന സമിതി ഭാരവാഹികൾ എന്നിവരുടെ […]

Read More

യാത്രക്കാരെ പെരുവ​ഴി​യി​ലാ​ക്കി കെ​എ​സ്ആ​ർ​ടി​സി; മ​ല​യോ​ര​ത്ത് സബ് ഡിപ്പോ അനിവാര്യം

13th September 2018

വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര​ത്തേ​ക്ക് സ​ർ​വീ​സ് മു​ട​ങ്ങു​ന്ന​തി​നു പു​റ​മേ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പാ​തി​വ​ഴി​യി​ൽ കേ​ടാ​കു​ന്ന​തും യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. ഇ​ന്ന​ലെ സ​ർ​വീ​സ് ന​ട​ത്തി​യ ര​ണ്ടു ബ​സു​ക​ളാ​ണ് കേ​ടാ​യി പാ​തി​വ​ഴി​യി​ൽ കി​ട​ന്ന​ത്. ഒ​ന്ന് ന​ർ​ക്കി​ല​ക്കാ​ട്ടും മ​റ്റൊ​ന്ന് ഭീ​മ​ന​ടി​യി​ലു​മാ​ണ് വ​ഴി​യി​ൽ പ​ണി​മു​ട​ക്കി​യ​ത്. കൂ​ടാ​തെ ഡീ​സ​ൽ ക്ഷാ​മം പ​റ​ഞ്ഞ് ഇൗ ​റൂ​ട്ടി​ൽ അ​ഞ്ചോ​ളം ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. രാ​വി​ലെ 8.30ന് ​എ​ളേ​രി​ത്ത​ട്ട് ഗ​വ. കോ​ള​ജ്, 6.30ന് ​ചി​റ്റാ​രി​ക്കാ​ൽ, വൈ​കു​ന്നേ​രം 4.30നു​ള്ള ഒ​ട​യം​ചാ​ൽ, ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളാ​യ ബ​ത്തേ​രി, ക​ൽ​പ്പ​റ്റ സ​ർ​വീ​സു​ക​ളും മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. മ​ല​യോ​ര​ത്ത് കെ​എ​സ്ആ​ർ​ടി​സി സബ് ഡിപ്പോ […]

Read More

പാണത്തൂര്‍ – മടിക്കേരി സംസ്ഥാനാന്തര പാതയിൽ വാഹനബാഹുല്യം

11th September 2018

സുള്ള്യ/പാണത്തൂര്‍: മണ്ണിടിച്ചിൽ മൂലം മംഗളൂരു-മടിക്കേരി ദേശീയപാത അടച്ചപ്പോൾ പകരം ഗതാഗതത്തിന് ഉപയോഗിക്കുന്ന ഒരേ ഒരു പാതയാണു സുള്ള്യ-പാണത്തൂർ-ബാഗമണ്ഡലം-മടിക്കേരി സംസ്ഥാനാന്തര പാത. കഴിഞ്ഞ 20 ദിവസത്തിലേറെയായി ബസുകൾ ഉൾപ്പെടെ നൂറു കണക്കിനു വാഹനങ്ങളാണ് ഈ പാതയിലൂടെ ഓടിക്കൊണ്ടിരിക്കുന്നത്. വാഹന ഗതാഗതം വർധിച്ചതോടെ ഇടുങ്ങിയ പാത വീർപ്പു മുട്ടുകയാണ്. രണ്ടു സംസ്ഥാനങ്ങളിലെ മൂന്നു ജില്ലകളിലൂടെ കടന്നുപോകുന്ന റോഡ് ദക്ഷിണ കന്നഡ, കാസർകോട്, കുടക് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പാതയാണ്. നിര്‍ദിഷ്ട കാഞ്ഞങ്ങാട് – മടിക്കേരി നാഷണല്‍ ഹൈവേയുടെ ഭാഗവും, കാസറഗോഡ് […]

Read More

കർഷകനെ കൈവിട്ടു മലയോരത്തെ കൊക്കോ കൃഷിയും

11th September 2018

മാലോം: അടയ്ക്ക, കുരുമുളക് എന്നിവയ്ക്കൊപ്പം കൊക്കോ കൃഷിയും ഇത്തവണ കർഷകനെ കൈവിട്ടു. നിർത്താതെ പെയ്ത കനത്ത മഴ കൊക്കോ കൃഷിയെ പ്രതികൂലമായി ബാധിച്ചു. മഴ കാരണം കൊക്കോ കൃഷിയുടെ വിളവ് പൂർണമായി നശിച്ചു എന്നതിനൊപ്പം കൊക്കോ മരങ്ങളും ഉണങ്ങി പോകുന്നു. കഴിഞ്ഞ വർഷങ്ങളിൽ നല്ല വിളവും വിലയും ലഭിച്ചതു കാരണം കർഷകനു മുതൽക്കൂട്ടായിരുന്ന ഇടവിളയാണു കൊക്കോ. എന്നാൽ ഇത്തവണ പൂവിരിഞ്ഞ് കിളിർത്ത കായകളെല്ലാം മരത്തിൽ തന്നെ കരിഞ്ഞു പോയി. വർഷത്തിൽ എട്ടു മുതൽ ഒൻപതു മാസക്കാലം തുടർച്ചയായി കൊക്കോ […]

Read More

പ്രളയം തകർത്ത ഒരു കുടുംബത്തെ ദത്തെടുക്കാൻ മാലോത്തെ കുര്യൻ മാഷ്

1st September 2018

മാലോം: ഒരായുസ്സു മുഴുവൻ നെയ്തെടുത്ത സ്വപ്നങ്ങളും സമ്പാദ്യവുമെല്ലാം പ്രളയത്തിൽ തകർന്നുപോയ കുടുംബങ്ങളുടെ വേദന കണ്ടറിഞ്ഞ കുര്യൻമാഷ് മനസ്സിലുറപ്പിച്ചു, വേദനിക്കുന്ന ഒരു കുടുംബത്തെ തന്റെ ജീവിതകാലമത്രയും ദത്തെടുത്ത് സഹായിക്കും. കഴിഞ്ഞദിവസം വെള്ളരിക്കുണ്ട് മാതൃഭൂമി ഓഫീസിലെത്തിയ മാലോം വള്ളിക്കടവ് സ്വദേശിയായ ടി.എം. കുര്യൻ തന്റെ ആഗ്രഹം അറിയിച്ചു. 24 വർഷംമുമ്പ് മാലോത്ത്‌ കസബ ഗവ. സ്കൂളിൽനിന്ന് വിരമിച്ച മാഷ് ഏഴ് ദിവസത്തെ തന്റെ പെൻഷൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മഴക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സർക്കാർ പുനരധിവാസം ഒരുക്കിക്കഴിയുമ്പോൾ അതിലൊരു […]

Read More