ചിറ്റാരിക്കാൽ: പയ്യന്നുർ ഡിപ്പോലെ കഴിഞ്ഞ 11 കൊല്ലമായി മാലോം കൊന്നക്കാട് നിന്നും കാസറഗോഡ് കണ്ണൂർ ജില്ലകളുടെ കുടിയേറ്റ മേഖലകളിലൂടെ കോട്ടയത്തേക്ക് സർവീസ് നടത്തിയിരുന്ന പയ്യന്നൂർ-കൊന്നക്കാട് - കോട്ടയം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് പുനരാരംഭിക്കാത്തതിനെതിരേ വോയിസ് ഓഫ് ചിറ്റാരിക്കാൽ വാട്സപ്പ് കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിച്ചു. കെഎസ്ർടിസിയുടെ മറ്റു ദീർഘദൂര സർവീസുകൾ പുനരാരംഭിച്ചിട്ടും തീർത്തും ലാഭകരമായിരുന്ന ഈ ബസ് മാത്രം തുടങ്ങാത്തത് മലയോര മേഖല യ്ക്ക് വലിയ യാത്രാക്ലേശം സൃഷ്ടിക്കു കയാണെന്ന് കൂട്ടായ്മ പ്രവർത്തകർ ചൂണ്ടിക്കാട്ടി. ഈ ബസ് പുനരാരംഭിക്കണ മെന്നാവശ്യപ്പെട്ട് ചിറ്റാരിക്കാൽ പ്രദേശത്തുനിന്നുമാത്രം പത്തോളം നിവേദന ങ്ങൾ കെഎസ്ആർടിസി അധികൃതർക്ക് അയച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
ഇതിനിടയിലാണ് പ്രസ്തുത ബസിന്റെ സമയത്ത് പയ്യന്നൂർ ഡിപ്പോയിൽ നിന്നും ചെറുപുഴ, കണ്ണൂർ മുവാറ്റുപുഴ, തൊടുപുഴ വഴി കോട്ടയത്തേക്ക് പുതിയ ഒരു സർവീസ് തുടങ്ങിയിരിക്കുന്നത് എന്നതും കാസറഗോഡ് ജില്ലയിലെ മലയോര മേഖലയിലെ യാത്രകാർക്ക് ആശങ്ക സൃഷ്ടിക്കുന്നു.
0 അഭിപ്രായങ്ങള്‍