വെള്ളരിക്കുണ്ട്: ഇന്ന് പുലർച്ച 1.35 ഓടെ വെള്ളരിക്കുണ്ട് താലൂക്കിൻ്റെ വിവിധ സ്ഥലങ്ങളിൽ അസാധരണ ശബ്ദത്തോട് കൂടി ഭൂമി പ്രകമ്പനം കൊണ്ടു. പരപ്പ, ഒടയംചാൽ, കൊട്ടോടി, ചുള്ളിക്കര, ബളാൽ, മാലോം, വെസ്റ്റ് എളേരി ഭാഗം ഉൾപ്പെടെ പല ഭാഗങ്ങളിൽ ഉണ്ടായ അസാധാരണ ശബ്‌ദം കേട്ട് പലരും ഭയചകിതരായി. പല പ്രദേശങ്ങളിൽ നിന്നും പ്രകമ്പനത്തിന്റെയും ശബ്ദത്തിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തു വരുന്നുണ്ട്. വളർത്തുമൃഗങ്ങൾ അസ്വസ്ഥത പ്രകടിയിച്ചു. ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നും തഹസീദാർ പി.വി.മുരളി അറിയിച്ചു.