മാലോം: പുരാതനമായ മാലോം കുലോം ഭഗവതീക്ഷേത്രത്തിലെ കളിയാട്ട ഉത്സവം തുടങ്ങി. വിശേഷാൽ പൂജ, കലവറ നിറയ്ക്കൽ ഘോഷയാത്ര, സർവൈശ്വര്യ വിളക്കുപൂജ,ഭക്തിഗാനസുധ, ഭജന, തോറ്റംപുറപ്പാട്, അഞ്ചണങ്ങുംഭൂതം, ചെറിയ ഭഗവതി പുറപ്പാട് എന്നിവ നടന്നു. ഇന്ന് പുലർച്ചെ 2.30ന് പെരിയാട്ട് കണ്ടർ തെയ്യം അരങ്ങിലെത്തും.
രാവിലെ 10 മുതൽ ചാമുണ്ഡേശ്വരി, പാടാർകുളങ്ങര ഭഗവതി, മണ്ഡലത്ത് ചാമുണ്ഡി, മുക്രിപോക്കർ (മാപ്പിളതെയ്യം), ദണ്ഡ്യങ്ങാനത്ത് ഭഗവതി, കലോത്തമ്മ,ഗുളി:കൻ തുടങ്ങിയ തെയ്യങ്ങൾ അരങ്ങിലെത്തും. തുടർന്ന് പ്രസാദഉട്ട്, തെയ്യക്കോലങ്ങളുടെ കൂടിക്കാഴ്ച എന്നിവയോടെ സമാപനം
0 അഭിപ്രായങ്ങള്‍