മാലോം: മാലോം ടൗൺ സൗന്ദര്യവൽകരിക്കുന്നതിനായി ബളാൽ ഗ്രാമപഞ്ചായത്തും , വ്യാപാരിവ്യവസായി ഏകോപന സമിതി മാലോം യൂണിറ്റും, സംയുക്തമായി മാലോത്തും ഹരിതം 2025 പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് മാലോം ടൗണിൽ വച്ച് ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിർവഹിച്ചു. ടൗണിലെ ഫൂട്ട്പാത്തുകളോട് ചേർന്ന് പൂച്ചെടികൾ സ്ഥാപിച്ച് മനോഹരമാക്കി. കൂടാതെ ടൗണിലേക്ക് ആവശ്യമുള്ള വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചു.
0 അഭിപ്രായങ്ങള്‍