റാണിപുരം: വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാംഭിക്കണമെന്നും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്നും റാണിപുരം വനസംരക്ഷണ സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ജനവാസ മേഖലയായ പന്തിക്കാല്‍, നീലച്ചാല്‍ പ്രദേശങ്ങളില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണം തടയാന്‍ സൗരോര്‍ജ വേലി നിര്‍മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ സി.ആര്. ബിജു, പി.കെ. സൗമ്യ മോള്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ടി.പ്രഭാകരന്, ബി. ശേഷപ്പ, വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനന്, സെക്രട്ടറി ആര്.കെ. രാഹുല്‍, എം. ബാലു, എം.കെ.സുരേഷ്, ബി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ പ്രസിഡന്റായി പി. നിര്മലയെയും വൈസ് പ്രസിഡന്റായി അരുണ്‍ ജാനുവിനെയും ട്രഷററായി പി. കൃഷ്ണകുമാറിനെയും തെരഞ്ഞെടുത്തു
0 അഭിപ്രായങ്ങള്‍